KeralaLatest News

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ അന്തരിച്ചു

ഇദ്ദേഹത്തിന്റെ ദുരിത ജീവിതം വാര്‍ത്തയായതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തില്‍ എത്തി ജയചന്ദ്രനെ കണ്ടിരുന്നു

കൊടുങ്ങല്ലൂര്‍: കവിയും സിനിമാ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. റോഡില്‍ അവശനിലയില്‍ കണ്ടത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു. ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്.

തെരുവില്‍ ഭക്ഷണം ലഭിക്കാതെ അവശനിലയില്‍ പറവൂരില്‍ റോഡരികില്‍ കിടന്നിരുന്ന ജയചന്ദ്രനെ പോലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തിന്റെ ദുരിത ജീവിതം വാര്‍ത്തയായതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തില്‍ എത്തി ജയചന്ദ്രനെ കണ്ടിരുന്നു. സഹോദരനെ കാണാന്‍ എത്തിയ ചുള്ളിക്കാട് അദ്ദേഹത്തിന് സാമ്പത്തിക സഹായവും നല്‍കിയ ശേഷമാണ് മടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ ജയചന്ദ്രനും ചുള്ളിക്കാടും തമ്മില്‍ ഏറെ നാളുകളായി ബന്ധമുണ്ടായിരുന്നില്ല.

ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവരാണ് ജയചന്ദ്രനെ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തി എത്തിച്ചത്. ഇവിടെ നിന്നാണ് പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വച്ചായിരുന്നു അന്ത്യം. ഇയാള്‍ അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button