ലൈംഗികചേഷ്ടകള്‍ കാണിക്കാന്‍ വിസമ്മതിച്ചതിന് ഹൈദരാബാദില്‍ ബാര്‍ നര്‍ത്തകിക്ക് നേരെ കയ്യേറ്റം. കൂടെയുണ്ടായിരുന്ന നാലു നര്‍ത്തകിമാരും ഒരു പുരുഷനും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിപ്രകാരം നാലുസ്ത്രീകളെയും പഞ്ജഗുട്ട പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനായി അന്വേഷണം നടക്കുകയാണ്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഈ ബാറില്‍ ചേര്‍ന്നതെന്നും മാനേജ്‌മെന്റ് തന്നോട് അ്പമര്യാദയായാണ് പെരുമാറിയതെന്നും യുവതിയുടെ പരാതിയിലുണ്ട്. കസ്റ്റമേഴ്‌സിനെ ലൈംഗികമായി ആനന്ദിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതിനാണ് ഒപ്പമുള്ളവര്‍ കൂട്ടത്തോടെ ആക്രമിച്ചതെന്നും ഇവര്‍ പറയുന്നു. ബലമായി ഇവര്‍ തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയെന്നും പരാതിക്കാരി പറയുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354, 509, 506 323, 34 തുടങ്ങിയ വകുപ്പുകല്‍ ചുമത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് പഞ്ചജുട്ടയിലെ സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് തെലങ്കാന ഡയറക്ടര്‍ ജനറല്‍ മഹിന്ദര്‍ റെഡ്ഡി വിശദമായ റിപ്പോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments