കൊൽക്കത്ത : ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. എം.എല്‍.എയും 12 കൗണ്‍സിലര്‍മാരും ഉൾപ്പടെ 21 തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയ തൃണമൂൽ പ്രവർത്തകർ ബിജെപി നേതാക്കളായ മുകൾ റോയ്, കൈലാശ് വിജയ്‍വർഗിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുത്തത്. ബംഗാളിലും ബിജെപി ഭരണം വരുമെന്ന് രാജിവച്ച തൃണമൂൽ എംഎൽഎ സുനിൽ സിംഗ് പറഞ്ഞു.
Delhi: TMC Nowpara MLA Sunil Singh and 12 TMC Councillors join BJP in presence of BJP leaders Kailash Vijayvargiya and Mukul Roy. pic.twitter.com/rnRz77gjUd
— ANI (@ANI) June 17, 2019
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിൽ ബിജെപി 18 സീറ്റുകള്‍ നേടിയിരുന്നു. 2014ൽ രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു ബിജെപി വിജയിച്ചത്. . തൃണമൂല്‍ കോണ്‍ഗ്രസ് 2014 ല്‍ 34 സീറ്റുകള്‍ നേടിയെങ്കിൽ ഇത്തവണ 22 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്.
Post Your Comments