കോഴിക്കോട്: അധികാരമോഹമാണ് കേരള കോൺഗ്രസിനെ പിളർത്തിയതെന്ന് തുറന്നടിച്ച് മുസ്ളീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കേരള കോൺഗ്രസ് പിളർന്നത് നിർഭാഗ്യകരമാണ്. കെ.എം മാണിയെ ഇഷ്ടപ്പെടുന്നവർക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി.
കെഎം മാണിയുടെ മരണശേഷം ആരാണ് പാര്‍ട്ടിയിലെ സര്‍വ്വാധിപതി എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പില്‍ എത്തിച്ചത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാവും മുന്‍ മന്ത്രിയും ആയ പിജെ ജോസഫുമായുള്ള തര്‍ക്കമാണ് ഇപ്പോള്‍ പാര്‍ട്ടി പിളര്‍ത്തിയത് യുഡിഎഫിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ട്. സമവായമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ലീഗിന് ഇക്കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ടെന്നും കെപിഎ മജീദ് കൂട്ടിച്ചേർത്തു.
1964 ല്‍ കോണ്‍ഗ്രസ് നേതാവ് കെഎം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആയിരുന്നു കേരള കോണ്‍ഗ്രസ് രൂപീകൃതമാകുന്നത്. കോണ്‍ഗ്രസ്സിലെ അസംതൃപ്തരായിരുന്നു പാര്‍ട്ടിയിലെ അംഗങ്ങള്‍. അന്ന് കെഎം ജോര്‍ജ്ജിന് ശേഷം ആര്‍ ബാലകൃഷ്ണ പിള്ളയായിരുന്നു പാര്‍ട്ടിയിലെ രണ്ടാമന്‍. പാര്‍ട്ടി രൂപീകരിച്ച് 13 വര്‍ഷത്തിന് ശേഷം ആദ്യ പിളര്‍പ്പ് സംഭവിച്ചു. പിന്നീടങ്ങോട്ട് പിളര്‍പ്പുകളുടെ പരമ്പരയായിരുന്നു.
Post Your Comments