Devotional

ഇന്ന് മുപ്പെട്ട് തിങ്കളാഴ്ച : അപൂര്‍വമായ ‘മുപ്പെട്ട് തിങ്കള്‍ പൗര്‍ണമിയും കൂടിയാണ് : ദാമ്പത്യ ക്ലേശം നീങ്ങാനും ആയുരാരോഗ്യത്തിനും വ്രതം അനുഷ്ടിയ്ക്കാം..

ദേവീ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് എല്ലാമാസത്തിലെയും പൗര്‍ണമി നാള്‍ . ഈ വര്‍ഷത്തെ മിഥുനമാസത്തിലെ പൗര്‍ണമിക്ക് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട് .

1 . ഉമാമഹേശ്വരന് പ്രാധാന്യമുള്ള തിങ്കളാഴ്ച പൗര്‍ണമി വരുന്നു.
2 . മിഥുനമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായതിനാല്‍ (മുപ്പെട്ട് തിങ്കള്‍ ) അതിവിശേഷം
3 . മിഥുനമാസത്തിലെ പൗര്‍ണമി വ്രതം സന്താനഭാഗ്യത്തിന് ഉത്തമമാണ്. <br />
4 . ഈ വ്രതം വടസാവിത്രി വ്രതം എന്നും അറിയപ്പെടുന്നു.

പശ്ചിമ ഇന്ത്യയില്‍ ജ്യേഷ്ഠമാസത്തിലെ പൗര്‍ണമി നാളില്‍ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് വടസാവിത്രി വ്രതം.വടവൃക്ഷം എന്നാല്‍ ആല്‍മരം. ആല്‍മരവുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കുന്ന വ്രതമായതിനാലാണ് ഈ പേര് വന്നത്. ദാമ്പത്യ ക്ലേശം നീങ്ങാനും ഭര്‍തൃസൗഖ്യത്തിനും ദീര്‍ഘസുമംഗലീ ഭാഗ്യത്തിനും അനുഷ്ഠിക്കുന്ന കാമ്യവ്രതമാണിത്.വ്രതങ്ങള്‍ അവയുടെ ഉദ്ദേശങ്ങള്‍ക്കനുസൃതമായി നിത്യവ്രതം, നൈമിത്തികവ്രതം ,കാമ്യവ്രതം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു . കാമ്യവ്രതം എന്നാല്‍ പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി അനുഷ്ഠിക്കുന്ന വ്രതം എന്നാണ് അര്‍ഥം . ഈ വര്‍ഷം ജൂണ്‍ 16, 17 (മിഥുനം 1, 2) തീയതികളിലാണ് പൗര്‍ണമി വരുന്നത്.

ഇത് വടസാവിത്രി പൂര്‍ണിമ അല്ലെങ്കില്‍ വടപൂര്‍ണിമ എന്നറിയപ്പെടുന്നു . വിവാഹിതരായ സ്ത്രീകള്‍ മാത്രം ആചരിക്കുന്ന വ്രതം എന്ന പ്രത്യേകതയും ഇതിനുണ്ട് . വിവാഹിതരായ സ്ത്രീകള്‍ പൗര്‍ണമി ദിനത്തില്‍ സൂര്യോദയത്തിനുമുന്നെ കുളിച്ചു കുറിതൊട്ട് നിലവിളക്ക് കൊളുത്തി ഇഷ്ടദൈവത്തെ പ്രാര്‍ഥിക്കുക .സമീപത്തുള്ളതോ ക്ഷേത്രത്തിലെയോ ആല്‍മരത്തിനു ചുവട്ടില്‍ തൊഴുതു പ്രാര്‍ഥിച്ച ശേഷം അരയാല്‍മരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം .ചിലയിടങ്ങളില്‍ ആല്‍മരത്തിനു ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനോടൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റാറുണ്ട് .വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂല്‍കൊണ്ടുബന്ധിച്ച് അര്‍ച്ചന നടത്തി പ്രാര്‍ഥിച്ചാല്‍ ദീര്‍ഘസുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം.

പതിയുടെ ആയുസ്സിനു വേണ്ടി ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. ആരോഗ്യസ്ഥിതിയനുസരിച്ചു ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാവുന്നതാണ്.അന്നേദിവസം കഴിവതും ഈശ്വരചിന്തയോടെ കഴിച്ചുകൂട്ടുക.ഫലമൂലാദികള്‍ മാത്രം കഴിച്ചും വ്രതം അനുഷ്ഠിക്കാവുന്നതാണ്.
ആല്‍മരത്തിന് പ്രദക്ഷിണം വയ്ക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം

മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :

shortlink

Related Articles

Post Your Comments

Related Articles


Back to top button