ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. 44 രാഷ്ട്രീയ റെഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിൽ സൈനിക വാഹനം തകർന്നു. എട്ടു പേർക്ക് പരിക്കേറ്റുവെന്നും ഇവരുടെ നില അതീവ ഗുരുതരമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സ്ഫോടനത്തിനു ശേഷം വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിര്‍ത്തു പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
Jammu & Kashmir: An IED blast took place while a security forces' vehicle was moving in Arihal, Pulwama. Police at the spot ascertaining the facts. More details awaited. pic.twitter.com/GgKkSaym9u
— ANI (@ANI) June 17, 2019
ജമ്മുകശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം അമേരിക്കയും പാകിസ്ഥാനും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഭീകരന്‍ സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരത്തിന് ഭീകരർ തയാറെടുക്കുന്നുവെന്നും അവന്തിപൊര മേഖലയില്‍ പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധയിയിടുന്നെന്നുമുള്ള വിവരമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നത്.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിൽ 40 സിആര്‍പിഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. ജയ്ഷെ മുഹമ്മദ് ഭീകരര്‍ സ്ഫോടക വസ്തു നിറച്ച വാഹനം സിആര്‍പിഫ് സൈനിക വാഹന വ്യൂഹത്തിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു
Post Your Comments