ന്യൂഡല്‍ഹി : പ്രഗ്യാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സഭയില്‍ ബഹളമായത്. ശരിയായ പേര് പറഞ്ഞ് മാത്രണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും പ്രഗ്യാ സിങ് ഠാക്കൂറിന്റെ നടപടി തെറ്റാണെന്നും പറഞ്ഞാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വച്ചത്. എന്നാലിത് തന്റെ യധാര്‍ത്ഥ പേരാണെന്നായിരുന്നു പ്രഗ്യാ സിങിന്റെ വാദം.
BJP winning candidate from Bhopal, Pragya Singh Thakur takes oath as Lok Sabha MP. pic.twitter.com/W2okmWxkjf
— ANI (@ANI) June 17, 2019
പേര് പറയണമെങ്കില്‍ ഗുരുവിന്റെ പേരല്ല മറിച്ച് അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്‌സഭാ ഉദ്യോഗസ്ഥര്‍ പ്രഗ്യാ സിങിനെ അറിയിച്ചു. ബഹളം കനത്തതോടെ പ്രൊടെം സ്പീക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.തെരഞ്ഞെടുപ്പ് രേഖയില്‍ പ്രഗ്യ സിങ് പറഞ്ഞ പേര് ഇതല്ലെന്നും ആ പേരില്‍ മാത്രമെ സത്യപ്രതിജ്ഞ അനുവദിക്കാനാകൂ എന്നും പറഞ്ഞാണ് കേരള എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ നിര ബഹളം വച്ചത്. ഒടുവില്‍ രണ്ട് വട്ടം തടസപ്പെട്ട സത്യ വാചകം മൂന്നാം തവണ പ്രഗ്യ പൂര്‍ത്തിയാക്കുകയായിരുന്നു.
Post Your Comments