ഭുവനേശ്വര്‍: പശ്ചിമ ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമാര്‍ശിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ ഉണ്ടായ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. ബംഗാളില്‍ നടക്കുന്നത് നരനായാട്ടാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാജയത്തിനു ശേഷമാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത്. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുമോ എന്നും മോഹന്‍ ഭഗവത് ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ബംഗാളില്‍ ഉണ്ടായത്.തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 15 പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.
Post Your Comments