ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ജലക്ഷാമത്തിന് 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. ജലക്ഷാമം പരിഹരിക്കാന്‍ 9,000 കോടിരൂപ ഉത്തര്‍പ്രദേശിന് അനുവദിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നിർദേശം.
ജലക്ഷാമം പരിഹരിക്കുന്നതിലാവണം യുപി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് മോദി നേരത്ത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിലെ ജലക്ഷാമം പരിഹരിക്കുന്നതോടെ രാജ്യത്തെ ജലദൗര്‍ലഭ്യം പകുതിയോളം കുറയ്ക്കാനാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments