KeralaLatest News

സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

പാലക്കാട് : സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗം നടത്തുന്നത്.് അഴിമതി ഏതുമേഖലയിലായാലും കര്‍ശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് വിഭാഗം ഒട്ടേറെ മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പാലക്കാട് യൂനിറ്റിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗത്തിന്റെ പൊതുശേഷി വര്‍ദ്ധിപ്പിക്കും. അതിന്റെ ഭാഗമായി ഇപ്പോള്‍ പാലക്കാട്ടെന്നപോലെ വിജിലന്‍സിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഓഫീസുകള്‍ സജ്ജമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് കേസുകള്‍ ഗൗരവമായി എടുക്കുകയും നിയമപരമായ പാളിച്ചകളും കുറവുകളും ഇല്ലാതിരിക്കാന്‍ നിയമോപദേശം നല്‍കാന്‍ ഉള്ളവരുടെ പിന്‍ബലവും ഉറപ്പാക്കാനുളള നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button