ലണ്ടന്‍: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ കുറിച്ച് പാകിസ്ഥാന്‍. ലോകകപ്പില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇനിയും ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി മത്സരങ്ങള്‍ ഉണ്ടാകട്ടെയെന്ന് പാക് ഭരണകൂടം ആശംസിച്ചു. പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഓള്‍ ട്രഫോഡ് സ്റ്റേഡിയത്തിലെത്തിയ ഖുറേഷി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ ആഗ്രഹം മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് ഇരു രാജ്യങ്ങളിലെയും കായിക മേഖലയ്ക്കും ക്രിക്കറ്റിനുമെല്ലാം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരമായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകള്‍ സംഭവിക്കുന്നതിന് തടസം നേരിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ഇരു രാജ്യങ്ങളും മാത്രമുള്ള ഒരു ഏകദിന പരമ്പര സംഭവിച്ചിട്ടില്ല- ഖുറേഷി ചൂണ്ടിക്കാട്ടി.ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇന്ത്യ- പാക് പരമ്പരകള്‍ തുടര്‍ച്ചയായി നടക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ഇനി മത്സരങ്ങള്‍ ഒന്നുമുണ്ടാകില്ലെന്നും ലോകകപ്പില്‍ പോലും കളിക്കേണ്ടതില്ലെന്നും ബിസിസിഐ നിലപാടെടുത്തിരുന്നു.
Post Your Comments