Latest NewsAutomobile

അൾട്രാസിനായി പുത്തൻ വെബ്സെറ്റ് തുറന്ന് ടാറ്റ; സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു

ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികളായിരിക്കും

അൾട്രാസിനായി പുത്തൻ വെബ്സെറ്റ് തുറന്ന് ടാറ്റ, ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അൾട്രോസിനെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അള്‍ട്രോസിനായി പുതിയ വെബ്‍സൈറ്റ് തുറന്നിരിക്കുകയാണ് ടാറ്റ എന്നാണ് പുതിയ വാര്‍ത്ത. തുടങ്ങി മണിക്കൂറുകള്‍ക്കകം സൈറ്റിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യമായി 2018 ഓട്ടോ എക്സ്പോയിലായിരുന്നു 45എക്സ് എന്ന കൺസെപ്റ്റ് മോഡലിന്‍റെ ആദ്യാവതരണം. ഇതിനാണ് പിന്നീട് അള്‍ട്രോസ് എന്ന പേരു നല്‍കിയത്. ‘ആൽബട്രോസ്’ എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.

കൂടാതെ ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികളായിരിക്കും. ഈ ജൂലായിലോ, ആഗസ്റ്റിലോ വാഹനം വിപണിയിലെത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button