തിരുവനന്തപുരം: കെഎസ്ഇബി ടവര്‍ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ എറണാകുളം വടക്കൻ പറവൂരിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ പ്രദേശത്തിന് മുകളിലൂടെ 110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് പറവുരിലെ ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. അതായത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഈ ജൈവസമ്പത്ത്.
Post Your Comments