വാഷിങ്ടണ്‍: അന്താരാഷ്ട്ര യോഗദിനം ആചരിച്ച് അമേരിക്ക. ഞായറാഴ്ച്ച വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷവര്‍ധന്‍ ഷിംഗ്ല യോഗദിനത്തിനായെത്തിയവരെ സ്വാഗതം ചെയ്തു. അമേരിക്കയില്‍ യോഗയ്ക്ക് ലഭിക്കുന്ന പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടായിരത്തി പതിനാറിലെ സര്‍വേ പ്രകാരം ഇവിടെ 36..7 മില്യന്‍ ആളുകള്‍ യോഗയില്‍ പങ്കെടുക്കുന്നവരാണെന്നും ഇത് അമേരിക്കയെ യോഗയുടെ രണ്ടാം വസതിയാക്കിയിരിക്കുകയാണെന്നും ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. അമേരിക്കക്കാര്‍ക്ക് യോഗ ഒരു ജീവിതരീതിയാണെന്നും അതൊരു പ്രവണതയായി വളര്‍ന്ന് ജനകീയമായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ശരീരം ആരോഗ്യപൂര്‍ണമായി നിലനിര്‍ത്താന്‍ യോഗ സഹായിക്കുമെന്ന തിരിച്ചറിവ് അമേരിക്കക്കാര്‍ക്കിടയില്‍ ഉണ്ടെന്നും അത് യോഗയുടെ പ്രചാരണത്തിന് ഏറെ സഹായകമാണെന്നും ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സന്ദേശത്തോടെയാണ് പരിപാടി തുടങ്ങിയത്. ഒത്തൊരുമയ്ക്ക് യോഗ എത്രമാത്രം പ്രയോജനപ്രദമാണെന്ന് ലോകത്തെമ്പാടുമുള്ള യോഗപ്രേമികളെയും അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. യോഗ എന്നത് ഒരു കൂട്ടം വ്യായാമങ്ങള്‍ മാത്രമല്ല, ആരോഗ്യ ഉറപ്പ് നല്‍കുന്ന പാസ്പോര്‍ട്ട് കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് ഹര്‍ഷ വര്‍ദ്ധന്‍ ഭഗവദ്ഗീതയിലെ ചില ശ്ലോകങ്ങള്‍ ചൊല്ലി സൂര്യനമസ്‌കാരം ചെയ്തു. പരിപാടിയില്‍ യോഗ പ്രേമികള്‍ക്കൊപ്പം മ്യാന്‍മര്‍ അംബാസഡര്‍, വിയറ്റ്‌നാം അംബാസഡര്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ലോക ബാങ്ക്, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗ
Post Your Comments