മുംബൈ: നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസർക്കാർ. വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിശ്ചിത തുക കോംപൗണ്ടിംഗ് ഫീസായി നല്‍കി രക്ഷപ്പെടാമെന്ന പഴുതുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് സാധ്യമാകില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് ( സി.ബി.ഡി.ടി) കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ 2014 ഡിസംബറില്‍ ഇതിനായി മുന്‍പ് നല്‍കിയിരുന്ന നിബന്ധനകള്‍ പ്രാബല്യത്തിലില്ലാതായി.
ബിനാമി ഇടപാടുകള്‍, വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങള്‍, വരുമാനം, കള്ളപ്പണം വെളുപ്പിക്കല്‍, തെറ്റായ ക്രയവിക്രയ രേഖകള്‍ സമര്‍പ്പിക്കുക തുടങ്ങി കാറ്റഗറി ബിയില്‍ സി.ബി.ഡി.ടി ഉള്‍പ്പെടുത്തിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയെല്ലാം നടപടികൾ ഉണ്ടാകും.
Post Your Comments