മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ തകര്‍ത്ത് അഭിമാന ജയവുമായി ഇന്ത്യ. വിജയ ലക്ഷ്യം പുതുക്കി നിശ്ചയിച്ചതോടെ 89 റൺസിന്റെ അഭിനന്ദന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 337 റണ്‍സെടുത്തു. പാകിസ്ഥാൻ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയതും ഇടയ്ക്ക് മഴ മൂലം മത്സരം തടസപ്പെട്ടു. തുടര്‍ന്ന്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 40 ഓവറിൽ 302എന്ന വിജയ ലക്ഷ്യം മറികടക്കാൻ ടീമിന് ആയില്ല. ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി പാകിസ്ഥാൻ പുറത്താവുകയായിരുന്നു.
India win by 89 runs!
A convincing victory for India as they win their third match of #CWC19#CWC19 | #INDvPAK pic.twitter.com/WIaNlki4AF
— ICC Cricket World Cup (@cricketworldcup) June 16, 2019
ഫഖര്‍ സമനാണ്(62) പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവർ പുറത്തായപ്പോൾ. ഇമാദ് വസിം(46), ശദാബ് ഖാൻ(20) എന്നിവർ പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം എറിഞ്ഞിട്ടു.
Results of India v Pakistan in Men's World Cups:
1992: ??
1996: ??
1999: ??
2003: ??
2011: ??
2015: ??
2019: ?? pic.twitter.com/BIOxOMZfM6— ICC Cricket World Cup (@cricketworldcup) June 16, 2019
ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ (140) സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. കെ എൽ രാഹുൽ(57), വിരാട് കോഹ്‌ലി(77),ഹർദിക് പാണ്ഡ്യ(26), എം എസ് ധോണി(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വിജയ് ശങ്കർ(15), കേദർ ജാദവ്(9) എന്നിവർ പുറത്താവാതെ നിന്നു. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഹസൻ അലി. വഹാബ് റിയാസ് എന്നിവർ ഒരു വിക്കറ്റ് വീതം എറിഞ്ഞിട്ടു.
തുടർച്ചയായ മൂന്നാം ജയത്തോടെ ഏഴു പോയിന്റുമായി പട്ടികയിലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒൻപതാം സ്ഥാനത്താണ് പാകിസ്ഥാൻ. അതേസമയം ഇത് വരെ നടന്നിട്ടുള്ള ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണ് ഇന്ത്യ ഇന്ന് നേടിയത്.
Here's how the table looks after today. #CWC19 | #INDvPAK pic.twitter.com/tS3c49AWYh
— ICC Cricket World Cup (@cricketworldcup) June 16, 2019
Post Your Comments