ടോക്കിയോ : കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവുകുറയ്ക്കാൻ പുതിയ പദ്ധതികളുമായി ജി20 രാജ്യങ്ങള്‍. ഇതുസംബന്ധിച്ച് ജി20 രാജ്യങ്ങള്‍ കരാറിൽ ഒപ്പിട്ടു. വിവിധ രാജ്യങ്ങളിലെ ഊര്‍ജ, പരിസ്ഥിതി മന്ത്രിമാര്‍ ജപ്പാനില്‍ ചേര്‍ന്ന ദിദ്വിന യോഗത്തിലാണ് ധാരണയായത്.
കടലിലെ പ്ലാസ്റ്റിക് മാലിന്യം വർധിച്ചതിനാലാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കിയത്. കൂട്ടായ്മയിലെ രാജ്യങ്ങള്‍ക്കെല്ലാം മാലിന്യം കുറയ്ക്കാന്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഇക്കാര്യം പ്രായോഗികമായി നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. വര്‍ഷംതോറും ഇക്കാര്യത്തില്‍ പുരോഗതി അവലോകനം ചെയ്യാന്‍ അംഗരാജ്യങ്ങള്‍ യോഗം ചേരും.
Post Your Comments