ഹൈദരാബാദ്: ഉസ്ബക്കിസ്ഥാന് സ്വദേശിയായ യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ച് പൊലീസ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പോലീസാണ് യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പെണ്‍വാണിഭത്തിന്റെ ഭാഗമായി സംഘം പെണ്‍കുട്ടിയെ ഹോട്ടലിലുള്ള മറ്റൊരാളുടെ അരികിലേക്ക് പറഞ്ഞ് വിടുന്നതിനിടെയായാണ് പോലീസ് രക്ഷയായത്.
ഈ സമയം ഹോട്ടലില്‍ റെയ്ഡ് നടത്തി പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. യുവതിയെ ഹോട്ടലില്‍ എത്തിച്ച രാജേഷ് കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരനായിരുന്ന സായ് എന്ന ശര്‍മ്മ ഒളിവിലാണ്. സംഭവത്തില്‍ ഇയാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments