തിരുവനന്തപുരം: ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കേസിലാണ് വിധി വരുന്നത്. കോവളത്തിനടുത്ത് പനത്തുറയില്‍ താമസിക്കുന്ന ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികള്‍.
പോത്തന്‍കോടുള്ള ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ നാല്‍പതുകാരിയായ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ് കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും, ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നുമാണ് കേസ്. വിദേശ വനിതയെ കാണാതായത് മുതല്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതായിരുന്നു കേസ്.
അതേസമയം,നീതി ലഭിക്കുമെന്നാണ് ഉറച്ച വിശ്വാസമെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. നീതിയ്ക്കായുള്ള പോരാട്ടം ദീര്‍ഘവും ദുര്‍ഘടവുമായിരുന്നുവെന്നും നല്ല മനസുള്ള ധാരാളംപേര്‍ ഒപ്പം നിന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments