Latest NewsIndia

ഡോക്ടറുമാരുടെ സമരം പിൻവലിച്ചു

കൊൽക്കത്ത : ഡോക്ടറുമാരുടെ സമരം പിൻവലിച്ചു. ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പിൻവലിക്കാൻ തീരുമാനിച്ചത്. ഓരോ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള രണ്ട് വീതം പ്രതിനിധികള്‍ സമരസമിതിയുടെ അധ്യക്ഷൻ എന്നിവരടക്കം 31 ഡോക്ടർമാരാണ് മമതാ ബാനർജി വിളിച്ച ചർച്ചയിൽ പങ്കെടുത്തത്. കഴിഞ്ഞ ഏഴു ദിവസമായി ഡോക്ടർമാർ സമരത്തിലായിരുന്നു.

ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കൃത്യമായ സുരക്ഷാ സന്നാഹങ്ങളോടെയുള്ള മാത്രമേ ചർച്ചയ്ക്ക് വരൂ എന്നും അടച്ചിട്ട മുറിയിലുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്നും ഡോക്ടർമാർ നിലപാടെടുത്തിരുന്നു. ആദ്യം ചർച്ചയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാമെന്ന് മമതാ ബാനർജി പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റിയതോടെ ചർച്ചയ്ക്ക് എത്തില്ലെന്ന് ഡോക്ടർമാരും അറിയിച്ചതോടെ ഒരു പ്രാദേശിക മാധ്യമത്തെ ചർ‍ച്ച പൂർണമായും ചിത്രീകരിക്കാൻ മമതാ അനുവാദം നൽക്കുകയായിരുന്നു.

ഡോക്ടർമാർ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കും. ആശുപത്രികളിൽ, വിശേഷിച്ച് എമർജൻസി വാർഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ കൂ‍ട്ടുമെന്നും . എമർജൻസി വാർഡുകളുടെ കവാടത്തിൽ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കുമെന്നും മമത ഉറപ്പ് നൽകി. അതേസമയം ജൂനിയർ ഡോക്ടർ ചികിത്സയിലുള്ള എൻആർഎസ് മെഡിക്കൽ കോളേജിൽ മമതാ ബാനർജി സന്ദർശനം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button