കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ സമരത്തിനു പിന്നാലെ ബംഗാള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അധ്യാപകരുടെ സമരം. സര്‍ക്കാര്‍ വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അധ്യാപകര്‍ തെരുവിലിറങ്ങിയത്. കരാര്‍ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുക, ഡി.എ ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അധ്യാപകര്‍ മുന്നോട്ടുവെയ്ക്കുന്നത്.
വേതന സേവന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് അധ്യാപകര്‍ നടത്തിയ സമരം അക്രമാസക്തമായി കലാശിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകരും പോലീസുകാരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി.ബികാസ് ഭവനിലേക്ക് കൂട്ടമായി എത്തിയ അധ്യാപകരെ പോലീസ് തടഞ്ഞതാണ് സഘര്‍ഷത്തിനു വഴിയൊരുക്കിയത്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ച അധ്യാപകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. സമരക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു.
മൂന്നുമണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ അധ്യാപകര്‍ റോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. തുടര്‍ന്നു ചര്‍ച്ചയാവാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞത്.സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന അരോപണവുമായി മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments