Latest NewsKerala

196 ലോഫ്‌ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്; വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: അറ്റകുറ്റപണിക്കള്‍ക്കായി 196 ലോഫ്‌ളോര്‍ ബസുകള്‍ കട്ടപ്പുറത്താണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭില്‍ അറിയിച്ചു. സാമ്ബത്തിക പരാധീനതകള്‍ മൂലം കുടിശ്ശിക നല്‍കാന്‍ കഴിയാത്തത് പുറത്തിറക്കാന്‍ തടസമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്ന തുകയും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനവും ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നത്. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ശബരിമല സര്‍വിസില്‍ നിന്ന് ലഭിച്ച വരുമാനം ഉള്‍പ്പെടുത്തി സ്വന്തം വരുമാനം ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിയത്.

സംസ്ഥാനത്തെ വൈദ്യുത ബസുകള്‍ ലാഭകരമല്ലെന്നും മന്ത്രി അറിയിച്ചു.. ഹൈസ്പീഡ് ഡീസല്‍ ഓയിലിന്റെ നികുതി കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് സൗജന്യ നികുതി നിരക്കിലോ കുറഞ്ഞ നിരക്കിലോ ഡീസല്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ല. ബി.പി.സി.എല്‍ കര്‍ണാടക ആര്‍.ടി.സിയ്ക്ക് കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന ഇന്ധനം കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിക്കുന്നതിന് വേണ്ടി ഐ.ഒ.സിയുമായി ചര്‍ച്ച നടത്തി. അതുപ്രകാരം ലിറ്ററിന് 1,700 രൂപ വിലക്കുറവിലും 45 ദിവസത്തെ ക്രഡിറ്റിലും ഇന്ധനം നല്‍കുന്നതിനും ധാരണയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button