ചെന്നൈ: കടുത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട്ടിൽ ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. വരള്‍ച്ചാ ദുരിതാശ്വാസങ്ങള്‍ക്കായി അയ്യായിരം കോടി രൂപ കേന്ദ്രത്തോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 40 ഡിഗ്രിക്ക് മുകളിലാണ് ചെന്നൈയിലെ താപനില. ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ ആരും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്.
മൂന്നര വര്‍ഷം മുമ്പ് പ്രളയം നേരിട്ട തമിഴ്‌നാട് കനത്ത വരൾച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ചെമ്പരമ്പാക്കം ഡാം വറ്റി വരണ്ടു. ഇതോടെ ജനങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള ശ്രോതസ് ഇല്ലാതായി.
മുന്‍ വര്‍ഷത്തേക്കാള്‍ എണ്‍പത് ശതമാനത്തിലേറെ മഴ കുറഞ്ഞു. മൂന്നര വര്‍ഷം മുമ്പത്തെ പ്രളയത്തിന് ശേഷം പെയ്ത മഴയില്‍ ജല സംരക്ഷണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതിരുന്നത് നഷ്ടമായി മാറി. ടാങ്കര്‍ ലോറികളില്‍ എത്തിച്ചാണ് വെള്ളം വിതരണം ചെയ്യുന്നത്.
Post Your Comments