
ആലപ്പുഴ : പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസ് സൗമ്യയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പൊള്ളലേറ്റ് ചികിത്സയിലുള്ള ആരോഗ്യനില മെച്ചപ്പെട്ടാൽ പോലീസ് വിശദമായി ചോദ്യം ചെയ്യും. സൗമ്യയുടെ ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഇന്ന് മൊഴിയെടുക്കും.
ആലപ്പുഴ വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്പാകരൻ (30) ആണ് ക്രൂരതയ്ക്ക് ഇരയായത്.പ്രതിയായ ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസുമായി സൗമ്യ മുമ്പ് അടുപ്പത്തിലായിരുന്നു. പിന്നീട് ആ ബന്ധത്തിലുണ്ടായ വിള്ളലാണ് കൊലയ്ക്ക് കാരണമായത്. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ച് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
Post Your Comments