മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടി രോഹിത് ശർമ. ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 85 പന്തിലാണ് ഈ ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെഞ്ചുറി രോഹിത് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 37 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 226 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
100 for Rohit Sharma!
His second in just three #CWC19 innings ? #CWC19 | #TeamIndia | #INDvPAK pic.twitter.com/KKMq1Ft1MG
— ICC Cricket World Cup (@cricketworldcup) June 16, 2019
സെഞ്ചുറി നേടിയ രോഹിത് ശര്‍മയും (132), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ്(30) ഇപ്പോൾ ക്രീസിലുള്ളത്. ശിഖര്‍ ധവാന് പകരം ഓപ്പണറായി എത്തിയ കെ.എല്‍ രാഹുൽ 57 റൺസെടുത്തു പുറത്തായി. ടീമിൽ മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ആദ്യം ബാറ്റിങിനിറങ്ങി. ലോകകപ്പില്‍ വിജയ് ശങ്കറിന്റെ ആദ്യ മത്സരമാണിത്.
200 up for India in the 35th over! #CWC19 | #INDvPAK pic.twitter.com/qo3hAbhuQU
— ICC Cricket World Cup (@cricketworldcup) June 16, 2019
Post Your Comments