രാജ്ഗഢ്: ഇറച്ചിയടക്കമുള്ള വിഭവങ്ങളോടെ ഗ്രാമവാസികള്‍ക്കെല്ലാം സദ്യ നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയെയും കുടുംബത്തെയും ഭ്രഷ്ടു കല്‍പ്പിച്ചു പുറത്താക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഗ്രാമപ്പഞ്ചായത്തിന്റേതാണ് അന്ത്യശാസനം.
താഴ്ന്നജാതിയില്‍പ്പെട്ടയാളാണു ബലാത്സംഗം ചെയ്തതെന്നതിനാല്‍ പെണ്‍കുട്ടി അശുദ്ധയായെന്നും ശുദ്ധയാകണമെങ്കില്‍ സമൂഹസദ്യ നല്കണമെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് യോഗം ചേര്‍ന്നു തീരുമാനിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ അച്ഛനെ അറിയിച്ചിട്ടും സദ്യയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതിനാലാണ് കുടുംബത്തോടെ ഭ്രഷ്ടു കല്‍പ്പിക്കാനും തൊട്ടുകൂടാന്‍ പാടില്ലാത്തവരായി പ്രഖ്യാപിക്കാനും തീരുമാനിച്ചത്.
സദ്യ നല്‍കിയില്ലെങ്കില്‍ കുട്ടിയെയും കുടുംബത്തെയും സമുദായത്തില്‍നിന്നും ഗ്രാമത്തില്‍നിന്നും പുറത്താക്കും. കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ജനുവരിയില്‍ പരാതി ലഭിച്ചെന്നും പോലീസ് നാട്ടുകാരെ ചോദ്യംചെയ്‌തെങ്കിലും അങ്ങനെയൊരു സംഭവമുള്ളതായി അറിയാന്‍ കഴിഞ്ഞില്ലെന്നും അഡീഷണല്‍ ഡിവൈ.എസ്.പി. നവല്‍ സിങ് സിസോദിയ പറഞ്ഞു.
Post Your Comments