ചൂടായാലും തണുപ്പായാലും ഫാന്‍ ഫുള്‍ സ്പീഡിലിട്ട് ഉറങ്ങുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല എന്നതാണ് മറ്റൊരു സത്യം. രാത്രി മുഴുവന്‍ മുറിയില്‍ ഇങ്ങനെ ഫാനിട്ട് കിടന്നുറങ്ങുമ്പോള്‍ അലര്‍ജി, ആസ്തമ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
ഫാനിടുമ്പോള്‍ കിടപ്പുമുറിയിലെ പൊടി പറന്ന് ആസ്തമയുടെയും അലര്‍ജിയുടെയും പ്രശ്‌നങ്ങളുളളവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കാം. മുറിയില്‍ എല്ലായിടത്തും ഒരുപോലെ കാറ്റ് ലഭിക്കുന്ന സീലിങ് ഫാന്‍ മിതമായ സ്പീഡില്‍ ഇടുന്നതാണ് നല്ലത്. ഫാനിന്റെ നേരെ ചുവട്ടില്‍ കിടക്കുന്നത് പരമാവധി ഒഴിവാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Post Your Comments