ലക്നൗ: വിവാഹം വേണ്ട.. എനിയ്ക്ക് പഠിയ്ക്കണം എന്നു പറഞ്ഞ പെണ്‍കുട്ടിയോട് അച്ഛനും സഹോദരനും കാണിച്ച ക്രൂരത ഇങ്ങനെ. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും തുടര്‍ന്ന് പഠിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച് കനാലില്‍ തള്ളി. പഠനം തുടരാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഷഹ്ജന്‍പുരിലാണ് സംഭവം. പതിനഞ്ചുകാരിയായ മകളെ കല്ല്യാണം കഴിപ്പിച്ച് അയയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പിതാവും കുടുംബവും. ഇതിനെ എതിര്‍ത്ത മകള്‍ പഠനം തുടരാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഇതോടെ പ്രകോപിതനായ പിതാവ് മകനെയും കൂട്ടി സ്വന്തം മകളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കുത്തേറ്റ് പരിക്കേറ്റ പെണ്‍കുട്ടി കായലില്‍ നിന്നും നീന്തി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് പോലീസില്‍ പരാതി നല്‍കി. വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയക്കുമെന്ന ഭയത്തില്‍ സഹോദരിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.
Post Your Comments