കൊച്ചി: സംസ്ഥാനത്ത് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുന്നു : രണ്ട് കോടിയുടെ മയക്കുമരുന്നുമായി പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍ ഏറെ നിര്‍ണായകം. ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്ന മാഫിയാസംഘത്തിലെ പ്രധാനകണ്ണി മാരകമായ ലഹരിമരുന്നുകളുമായി എക്സൈസിന്റെ പിടിയിലായി. ഈരാറ്റുപേട്ട തടയ്ക്കല്‍, പള്ളിത്താഴത്തുവീട്ടില്‍ കുരുവി അഷ്റു എന്നു വിളിക്കുന്ന സക്കീര്‍ (33) ആണ് അറസ്റ്റിലായത്.
രണ്ടുകിലോഗ്രാം ഹാഷിഷ്, 95 അല്‍പ്രാസോളം, 35 നൈട്രോസെപാം മയക്കുമരുന്നുഗുളികകള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത ഗ്രീന്‍ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന മുന്തിയ ഇനം ഹാഷിഷ് ഓയിലിന് രാജ്യാന്തരവിപണിയില്‍ രണ്ടുകോടിയിലേറെ രൂപ വിലമതിക്കും.
ഹിമാചല്‍പ്രദേശിലെ കുളു- മണാലി എന്നിവിടങ്ങളില്‍നിന്ന് ഏജന്റുമാര്‍ വഴിയാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ കേരളത്തില്‍ എത്തിക്കുന്നത്.
ഈരാറ്റുപേട്ട സ്വദേശിയായ സക്കീര്‍ ആലുവ കുട്ടമശേരിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പെരുമ്പാവൂര്‍, വല്ലം കൊച്ചങ്ങാടിയില്‍ ബ്യൂട്ടി പാര്‍ലര്‍ സ്ഥാപനമുണ്ട്. ഇതിന്റെ മറവില്‍ കഞ്ചാവ് വില്പനയായിരുന്നു. മൈസൂരില്‍നിന്നു മൈസൂര്‍ മാങ്കോ എന്ന ഇനത്തില്‍പ്പെടുന്ന കഞ്ചാവ് നാട്ടിലെത്തിച്ചു വിറ്റിരുന്ന ഷക്കീര്‍ സുഹൃത്ത്വഴി പരിചയപ്പെട്ട ഇറാനിയന്‍ സ്വദേശിയില്‍നിന്നാണ് ഹാഷിഷ് ഓയില്‍ ഇടപാട് തുടങ്ങിയത്. തൃശൂരില്‍നിന്ന് മയക്കുമരുന്നുകളുമായി സക്കീര്‍ ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ ടീം ഇയാള്‍ക്കായി വലവിരിച്ചത്. ആലുവ കുട്ടമശേരിക്കടുത്തുവച്ച് കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയ സക്കീറിനെ ഓടിച്ചിട്ടാണ് പിടിച്ചത്.
Post Your Comments