ബീഹാർ: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 80 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധൻ മുസഫര്‍പൂർ ആശുപത്രിയിലെത്തി. മന്ത്രിയോടൊപ്പം ഉന്നത തല സംഘവുമുണ്ട്. രോഗ ബാധയെത്തുടര്‍ന്ന് 100ല്‍ അധികം കുട്ടികള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
മുസഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ചത്. ഇവിടെ 69 കുട്ടികൾ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയായ കെജ്രിവാള്‍ ആശുപത്രിയില്‍ 11 കുട്ടികളും മരിച്ചു. അങ്ങനെ മൊത്തം കണക്കെടുക്കുമ്പോൾ 80 കുട്ടികളാണ് മരിച്ചത്. നൂറിലധികം കുട്ടികൾ ചികിത്സയിലുള്ള സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുസഫര്‍പൂറിലെത്തിയത്.
Post Your Comments