കൊച്ചി: മനഃശാന്തിയും, ഗുരുവിന്റെ അനുഗ്രഹവുമായിരുന്നു താൻ യാത്രയിലൂടെ ലക്ഷ്യമാക്കിയിരുന്നെന്ന് സിഐ നവാസ്. രാമനാഥപുരത്താണ് ഗുരു താമസിക്കുന്നത്. അദ്ദേഹത്തെ കാണണമെന്നു കുറെ നാളുകളായി ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അതിനു കഴിഞ്ഞത്. നവാസ് പറഞ്ഞു.
പറയാനുള്ള കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ എന്റെ കുടുംബത്തിന്റെ കൂടെ നിന്നു. സമൂഹം നല്‍കിയ പിന്തുണയ്ക്കുള്ള നന്ദി പ്രവര്‍ത്തിയിലൂടെ പ്രകടമാക്കും.കുറെക്കാലമായി യാന്ത്രികമായിട്ട് ജീവിക്കുകയാണ്. നമ്മുടെ ആത്മാവിന് ശാന്തി ആവശ്യമുണ്ട്. കുറെ യാത്രകള്‍, നല്ല സുഹൃത്തുക്കളുമായി സംവദിക്കുക, പാട്ടുകേള്‍ക്കുക. അങ്ങനെ മനസ്സിന് പുതിയ ഉണർവ് നൽകുക. ഇതൊക്കെയാണ് യാത്രയിലൂടെ ഉദ്ദേശിച്ചത്.നവാസ് കൂട്ടിച്ചേർത്തു.
ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അവിടെ വച്ച് എന്നെ കുറിച്ചുള്ള ന്യൂസ് കാണാന്‍ ഇടയായി. 48 മണിക്കൂര്‍ മാറിനില്‍പ്പ് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുപാട് വിഷമം ഉണ്ടാക്കിയപ്പോള്‍ ഓടിയെത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് എന്നോട് സ്‌നേഹിക്കാനും കലഹിക്കാനും അവകാശമുണ്ട്. എന്നാല്‍ അതിലേറെ പേര്‍ എനിക്ക് സ്‌നേഹം തിരിച്ചുതന്നു. എനിക്ക് കിട്ടിയതിനെക്കാള്‍ സ്‌നേഹം പ്രവൃത്തിയിലൂടെ നല്‍കിയിട്ടെ പൊലീസില്‍ നിന്ന് പടിയിറങ്ങുകയുള്ളുവെന്നും നവാസ് പറഞ്ഞു.
Post Your Comments