ആന്പല്ലൂര്‍ : അരയന്‍കാവില്‍ പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാഞ്ഞിരമറ്റം നെടുവേലിക്കുന്നേല് സന്തോഷ് – ആശ ദന്പതികളുടെ മകന് സിദ്ധാര്‍ത്ഥ്(16) ആണ് മരിച്ചത്. കാഞ്ഞിരമറ്റത്തുനിന്നു മറ്റു നാലു സുഹൃത്തുക്കളോടൊപ്പം അരയന്‍കാവ് പുതുവാതൃക്കോവില് കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയാണ് അപകടം. കാഞ്ഞിരമറ്റത്ത് ട്യൂഷനുശേഷം പത്തരയോടെയാണ് കുട്ടികള്‍ അരയന്കാവിലെത്തുന്നത്.
നീന്തലിനിടയില്‍ സിദ്ധാര്‍ത്ഥിനെ കാണാതായതോടെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ഭയചികിതരായി പരിസരവാസികളെ വിവരമറിയിക്കുകയും മുളന്തുരുത്തിയില്നിന്നു ഫയര്‍ഫോഴ്സും പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം മുങ്ങിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.
Post Your Comments