KeralaMollywoodLatest News

അഭിനയ ചക്രവര്‍ത്തി സുകുമാരന്‍ ഓര്‍മ്മയായിട്ട് ഇന്ന് 22 വര്‍ഷം

അഭിനയത്തില്‍ വിശേഷിച്ച് പരിശീലനം ഒന്നുമില്ലാതെ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി സിനിമാ മേഖലയിലേക്ക് കടന്നു വന്ന നടനാണ് സുകുമാരന്‍. സുകുമാരന്‍ വിട പറഞ്ഞിട്ട് ഇന്ന് 22 വര്‍ഷം തികയുന്നു എന്നത് മലയാളികള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. സുകുമാരന്‍ വേഷപ്പകര്‍ച്ച നടത്തിയത് ഇരുനൂറ്റിയമ്പതോളം കഥാപാത്രങ്ങള്‍ക്കാണ്. 49-ാം വയസ്സില്‍ വിട വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ മോഹങ്ങള്‍ ഒരുപാട് ബാക്കിയായിരുന്നു.

എഴുത്തിന്റെ കുലപതി എം. ടി വാസുദേവന്‍ നായരുടെ ‘നിര്‍മാല്യ’ത്തിലൂടെ നടനായി അരങ്ങേറ്റം. പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിന്റെ (പി ജെ ആന്റണി) അപ്പു എന്ന് പേരായ മകനായിരുന്നു കഥാപാത്രം. നിഷേധിയായിരുന്നു അപ്പു. പൊതുവെ സുകുമാരനെ വേട്ടയാടുന്ന വിമര്‍ശനമായിരുന്നു ഈ നിഷേധ ഭാവം.

1978ല്‍ പുറത്തുവന്ന ബന്ധനം എന്ന ചിത്രത്തിലൂടെ എംടി കഥാപാത്രങ്ങളുടെ സ്വത്വപ്രതിസന്ധികളെല്ലാമുള്ള ഉണ്ണികൃഷ്ണന്‍ എന്ന ഗുമസ്തനായി സുകുമാരന്‍ തന്നിലെ നടന്റെ പ്രതിഭ വ്യക്തമാക്കി. ആദ്യമായി ഒരു അവസരം നല്‍കിയ എംടിയുടെ തന്നെ മറ്റൊരു ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്.

സംവിധാന കുപ്പായമണിയാന്‍ മോഹമുണ്ടായിരുന്നു സുകുമാരന്. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ സിനിമയാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ മോഹങ്ങളൊക്കെ സഫലമാകും മുന്‍പേ കാലം അദ്ദേഹത്തെ നടക്കിവിളിച്ചു. എന്നാല്‍ ആ മോഹം യാഥാര്‍ഥ്യമാക്കിയത് മകന്‍ പൃഥ്വിരാജാണ്. പൃഥ്വി മോഹന്‍ലാലിനെ നായകനാക്കി അടുത്തിടെ ‘ലൂസിഫര്‍’ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button