ജയ്പൂര്‍: രാജസ്ഥാനിൽ 23 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്ന് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു. കിഷോര്‍ കുമാര്‍ മഹേശ്വരി, രമേഷ് പട്, കൈലാഷ് മാലി എന്നിവരാണ് ഇന്ത്യ-പാക് അതിര്‍ത്തിയിലെ മുനാബൊ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. 100 ഗ്രാമിന്റെ അഞ്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ ഉള്‍പ്പെടെ 700 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ.
Post Your Comments