കുതിരാന്‍ : കുതിരാന്‍ തുരങ്കത്തില്‍ വന്‍ സുരക്ഷാവീഴ്ച . ദേശീയപാതയില്‍ ഇരുമ്പുപാലത്ത് ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കുതിരാനിലെ ഒരു തുരങ്കം താല്‍ക്കാലികമായി തുറക്കുകയും 4 മണിക്കൂറിനു ശേഷം അടയ്ക്കുകയും ചെയ്തു. സുരക്ഷാ പരിശോധനയില്ലാതെ തുരങ്കം തുറന്നതിനെതിരെ നിര്‍മാണ കമ്പനി ദേശീയപാത അതോറിറ്റിക്കു പരാതി നല്‍കി.
2 മണിക്കൂര്‍ പൂര്‍ണമായി ഗതാഗതം നിലച്ചതോടെയാണു തുരങ്കം തുറക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. ഗതാഗതക്കുരുക്ക് 11 മണിക്കൂര്‍ നീണ്ടു. നിര്‍മാണം പൂര്‍ത്തിയാക്കിയ, തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണു തുറന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ന് ആണ് അപകടം. പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും തൃശൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ചരക്കുലോറിയുമാണു കൂട്ടിയിടിച്ചത്.
Post Your Comments