KeralaLatest News

വവ്വാലുകളെ പരിശോധിച്ചു തുടങ്ങി; എന്‍ഐവി മേധാവിയുടെ റിപ്പോർട്ട് പുറത്ത്

കൊച്ചി: നിപയിൽ ആശങ്ക പൂർണമായും അകന്നെന്നും 21 ദിവസത്തിനിടെ ഒരു കേസു പോലും പൊസിറ്റീവ് ആയി രേഖപ്പെടുത്തിയിട്ടില്ലെന്നും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ദോവേന്ദ്ര മൗര്യ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇനി തീവ്ര നിരീക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പക്ഷികൾ കടിച്ച പഴം കഴിക്കരുതെന്നും രോഗപടർച്ച തടയാൻ ബോധവത്കരണം തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. വൈറസിനെ എത്രവേഗം കണ്ടെത്തുന്നുവോ അത്രയുംവേഗം രോഗപടർച്ച തടയാനാകും. അതിനാൽ കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും അത്യാധുനിക ലാബുകൾ വേണമെന്നും അദ്ദേഹം നിർദേശിച്ചു.

വവ്വാലുകളെ പൂണെയിൽ പരിശോധിച്ചു തുടങ്ങി, പത്തു ദിവസത്തിനകം ഫലം അറിയാനാകും. നിപ വയറസിന്റെ ഉറവിടം വവ്വാലുകളാണോയെന്ന് ഉടനറിയാമെന്ന് ഡോക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button