Latest NewsIndia

പോലീസിന്റെ മര്യാദകെട്ട പെരുമാറ്റം ; ലൈംഗിക തൊഴിലാളികള്‍ സമരത്തില്‍

പൂനെ : പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ലൈംഗിക തൊഴിലാളികള്‍ സമരം നടത്തുന്നു.രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന പോലീസ് മോശമായി പെരുമാറുകയായിരുന്നുവെന്ന് ലൈംഗിക തൊഴിലാളികൾ വ്യക്തമാക്കി.പോലീസുകാർ ഇവരുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകര്‍ത്തുകയും അവ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയ‍‍ർ ചെയ്യുകയും ചെയ്തുവെന്നും തൊഴിലാളികൾ പറഞ്ഞു.

പോലിസിന്റെ ഈ പ്രവർത്തനം തങ്ങളുടെ തൊഴിലിനെ ബാധിച്ചുവെന്നും അരക്ഷിതമായ സാഹചര്യത്തില്‍ കുറഞ്ഞ കൂലിയില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതമായെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരത്തിനിറങ്ങിയത്. പുനെയിലെ ബുധ്വാര്‍ പേട്ടിലെ തൊഴിലാളികളിൽ പലരും പോലീസിനെ പേടിച്ച് അഭയകേന്ദ്രങ്ങളിലേക്ക് മാറി

പ്രായപൂര്‍ത്തിയാകാത്തവരെയും ബംഗ്ലാദേശി ലൈംഗികത്തൊഴിലാളികളെയും രക്ഷിക്കാനുള്ള നടപടിക്രമത്തിൻ്റെ ഭാഗമായാണ് തങ്ങൾ രേഖകൾ പരിശോധിക്കുന്നതെന്ന് പോലീസ് പറയുന്നു. ജനുവരിയിലാണ് പുനെ പോലീസ് ലൈംഗികത്തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button