
മാവേലിക്കര : മാവേലിക്കരയിൽ പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യയെയാണ് യുവാവ് കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചിട്ടശേഷം തീ കൊളുത്തുകയായിരുന്നു. അക്രമിയായ യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തീ കൊളുത്തിയത് പോലീസുകാരനാണെന്ന് സംശയം.ഉച്ചയ്ക്ക് 3: 30 നായിരുന്നു സംഭവം.
ജോലികഴിഞ്ഞ് മടങ്ങിയ സൗമ്യയെ കാറിലെത്തിയ യുവാവ് ഇടിച്ചിട്ടശേഷം വെട്ടുകയും തുടർന്ന് തീകൊളുത്തുകയായിരുന്നു. സംഭവത്തിന്റെ പിന്നിലെ കാരണം പോലീസ് അന്വേഷണിച്ചുവരികയാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട സൗമ്യ. പ്രതി ഉപയോഗിച്ച ആയുധവും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളരെ ആസൂത്രിതമായ കൊലപാതകമായിട്ടാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്.പോലീസ് സ്റ്റേഷന് 2 കിലോമീറ്റർ അകലെവെച്ചാണ് സംഭവം നടന്നത്.
Post Your Comments