ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റോഡിയോ പരിപാടി മൻ കി ബാത്ത് വീണ്ടും തുടങ്ങുന്നു. ഈ മാസം 30നാണ് രണ്ടാം വരവിലെ ആദ്യ പ്രക്ഷേപണം നടക്കുന്നത്. മൻ കി ബാത്തിലേക്ക് പൊതുജനങ്ങൾക്ക് സന്ദേശം റിക്കോർഡ് ചെയ്ത് അയയ്ക്കാനായി 1800-11-7800 എന്ന ടോൾ ഫ്രീ നന്പർ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇരുപത്തിയാറാം തീയതി വരെ ഈ ഫോണ് ലൈനുകൾ ലഭ്യമാകും. ഇതോടൊപ്പം തന്നെ www.mygov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് 29-ാം തീയതി വരെ ആശയങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് പങ്കുവയ്ക്കാൻ കഴിയും. എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.
Post Your Comments