Latest NewsIndia

മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം ഉയരുന്നു; കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം ഉടന്‍

പാറ്റ്‌ന: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 66 ആയി ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ മുസഫര്‍പൂര്‍ സന്ദര്‍ശിക്കും. മരണസംഖ്യ 66 ആയ സാഹചര്യത്തിലാണ് സന്ദര്‍ശനം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപോഗ്ലൈകീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം.

കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ശനിയാഴ്ച വരെ ആകെ മരണസംഖ്യ 83 ആയി ഉയര്‍ന്നു. 250 കുട്ടികള്‍ രോഗം ബാധിച്ചു വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.

തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്‌കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button