ബസ്താര്‍: മാവോയിസ്റ്റ് ഭീകരര്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയായ സുഗ്മയില്‍ ത്രിവര്‍ണ്ണ പതാക പാറിച്ച് സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സ്(സിആര്‍പിഎഫ്). പുതിയതായി പണി കഴിപ്പിച്ച കെട്ടിട സമുച്ചയത്തില്‍ സ്ഥാപിച്ച 100 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നത്. ത്രിവര്‍ണ്ണ പതാക തന്നെയാണ് സുഗ്മ മേഖലയിലെ കെട്ടിട സമുച്ചയത്തിന്റെ മുഖ്യ ആകര്‍ഷണം.
100 അടി ഉയരത്തില്‍ സ്ഥാപിച്ച ഈ കൊടിമരമാണ് ബസ്താര്‍ മേഖലയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം. ജൂണ്‍ 13-നാണ് സിആര്‍പിഎഫ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിആര്‍പിഎഫ് രാജീവ് റായ് ഭത്‌നഗറാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അന്നേ ദിവസം തന്നെ ദേശീയ പതാക ഉയര്‍ത്താനാവശ്യമായ കൊടിമരവും ഇവിടെ സ്ഥാപിച്ചിരുന്നു.
Post Your Comments