ബോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് സമാധിയാകാന്‍ അനുമതി തേടി സന്യാസി. എന്നാല്‍ സന്യാസിയുടെ ആവശ്യം മധ്യപ്രദേശ് സര്‍ക്കാര്‍ തള്ളി. സമാധിയാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബോപ്പാല്‍ ജില്ലാ മജിസ്‌ട്രേറ്റ് തരുണ്‍ ടിക്കോടയ്ക്ക് അഭിഭാഷകന്‍ മുഖേനയാണ് സന്യാസി അപേക്ഷ നല്‍കിയത്.
ആവശ്യം തള്ളിയ ജില്ലാ മജിസ്‌ട്രേറ്റ് സന്യാസിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ഡി.ഐ.ജിയോട് നിര്‍ദ്ദേശിച്ചു. നിരഞ്ജാനിയ അഖാരയിലെ മുന്‍ മഹാമണ്ഡലേശ്വര്‍ ആയ സന്യാസി ഭൈരാഗ്യാനന്ദ് ഗിരിയാണ് സമാധിയാകാന്‍ അനുമതി തേടിയത്.ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ദിഗ്‌വിജയ് സിംഗിനായി സന്യാസി പ്രവര്‍ത്തിച്ചിരുന്നു.ഇയാൾ മിർച്ചി ബാബാ എന്നാണ് അറിയപ്പെടുന്നത്
ദിഗ്‌വിജയ് സിംഗ് പരാജയപ്പെട്ടാല്‍ താന്‍ സമാധി അടയുമെന്ന് താന്‍ അന്ന് പ്രതിജ്ഞ എടുത്തിരുന്നതായി സന്യാസി പറഞ്ഞു. ഇതുപ്രകാരമാണ് സന്യാസി ജീവനൊടുക്കാന്‍ അനുമതി തേടിയത്. ജൂണ്‍ 16ന് 2:11ന് സമാധി അടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് സന്യാസി അപേക്ഷ നല്‍കിയത്.
Post Your Comments