Latest NewsKerala

കെഎസ്ആർടിസി ബസിന് തീപിടിച്ചു ; നാലുപേർക്ക് ഗുരുതരപരുക്ക്

കൊട്ടാരക്കര : കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ . നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര വാളകത്തുവെച്ചാണ് അപകടം നടന്നത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിമന്റ് മിക്സ് ചെയ്യുന്ന വാഹവുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്

ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ പ്രകാശൻ കണ്ടക്ടർ സജീവൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പരുക്കേറ്റവരുടെ പൊള്ളല്‍ ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. 30 ശതമാനത്തിൽ താഴെ മാത്രമാണു പൊള്ളലുള്ളത്. ആന്തരിക അവയവങ്ങൾക്കു പൊള്ളലേറ്റിട്ടുണ്ടെങ്കിൽ മാത്രം പരുക്കേറ്റവരെ ബേൺസ് ഐസിയുവിലേക്കു മാറ്റാനാണു തീരുമാനം.

കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്.കിളിമാനൂർ ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം-കൊട്ടരക്കര സൂപ്പർഫാസ്റ്റ് ബസാണ് കത്തി നശിച്ചത്. ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. കൂട്ടിയിടിച്ചയുൻ ബസിലേക്ക് തീ ആളിപടർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ ഉടൻ ഇറങ്ങി ഓടിയതോടെ വലിയ അപകടം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button