കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ താല്‍കാലിക ജീവനക്കാര്‍ തുടര്‍ന്ന് വന്ന നിരാഹാര സമരം പിന്‍വലിച്ചു. നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കാം എന്ന് പറഞ്ഞ് അധികാരികള്‍ വഞ്ചിച്ചു എന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്.
എന്നാലിപ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 47 പേര്‍ക്ക് ജോലി നല്‍കാനാണ് തീരുമാനമായത്. ഇതോടെ 20 ദിവസമായി മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാലും സമരക്കാരും നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്.
Post Your Comments