Latest NewsCricket

ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം; മഴ പെയ്‌താൽ പാകിസ്ഥാന് തിരിച്ചടി

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിനായി ഇന്ത്യയും പാകിസ്ഥാനും നാളെ ഇറങ്ങുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇത് പാകിസ്ഥാന് തിരിച്ചടിയാകും. നിലവില്‍ നാല് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച പാകിസ്ഥാന്‍ മൂന്ന് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ഇതേസമയം മൂന്നില്‍ രണ്ടും ജയിച്ച ഇന്ത്യ അഞ്ച് പോയിന്‍റുമായി നാലാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ഒരു മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാളെ ജയിച്ചാല്‍ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മുന്നിലാകും.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷം മഴ പെയ്യാന്‍ 50 ശതമാനം സാധ്യതയുണ്ട്. പിന്നാലെ ഇടയ്ക്കിടെ മഴയെത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഞായറാഴ്‌ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button