ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചിട്ടും എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ പ്രതിഷേധക്കാരെ മുഖ്യമന്ത്രി സന്ദര്‍ശിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാളിലെ ജൂനിയർ ഡോക്ടർമാർ. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായും ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് ജോലിയിലേക്ക് മടങ്ങിപ്പോകണമെന്നും മമത ബാനര്‍ജി അറിയിച്ചിരുന്നു. കൊൽക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജൂണിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
Post Your Comments