ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതി പരിഹരിക്കാനുള്ള സഹായം എന്നിവ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.
മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി പങ്കെടുത്തിരുന്നില്ല.
അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല. ഈ ആശങ്ക പരിഹരിക്കാനാണ് കൂടിക്കാഴ്ച.
Post Your Comments