News Story

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 11കാരി പ്രസവിച്ചു ; പിന്നീട് ഉണ്ടായത് ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ

മാഡ്രിഡ്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 11കാരി ആൺകുഞ്ഞിന് ജന്മം നൽകി 14കാരനായ സഹോദരനാണു ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിന്റെ ഞെട്ടൽ മാറാതെ പോലീസ്.  തെക്ക് കിഴക്കന്‍ സ്പെയിനിലെ ഒരു ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് 11കാരി പ്രസവിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്‍ തന്നെയാണെന്ന് കണ്ടെത്തിയത്. സഹോദരനു 13 വയസ് പ്രായം മാത്രം ഉണ്ടായിരുന്നപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാവുന്നത്. സ്പാനിഷ് നിയമ പ്രകാരം പ്രായപൂര്‍ത്തി ആവാത്ത ആണ്‍ കുട്ടിക്കെതിരെ കേസ് എടുക്കാന്‍ വകുപ്പില്ല.

ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. വയറുവേദനയാണെന്ന് കരുതി മാത്രമാണ് ആശുപത്രിയില്‍ എത്തിയതെന്നും ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലാക്കാനായില്ലെന്നും അമ്മ പോലീസിനു മൊഴി നൽകി.

Read also ;പെണ്‍കുട്ടിയാണെന്ന പ്രതീക്ഷയോടെ പതിനാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button