
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് നിർദേശവുമായി മുന്‍ നായകന്‍ വസീം അക്രം. ബിരിയാണി കഴിച്ച് നിങ്ങള്‍ ഒരിക്കലും കളിക്കാന്‍ ഇറങ്ങരുതെന്നും ബിരിയാണി കഴിച്ച് കളിക്കാനിറങ്ങിയാല്‍ നിങ്ങള്‍ക്ക് ചാമ്പ്യന്‍ ടീമുകളെ തോല്‍പ്പിക്കാനാകില്ലെന്നുമാണ് അക്രം മുന്നറിയിപ്പ് നൽകിയത്. പാകിസ്ഥാന്റെ ഭക്ഷണ മെനുവില്‍ ഇപ്പോഴും ബിരിയാണി ഉണ്ടെന്നും അത് ശരിയായ ഡയറ്റിന് യോജിച്ചതല്ലെന്നുമാണ് അക്രം വ്യക്തമാക്കുന്നത്. ഫീല്‍ഡിങ്ങില്‍ പാകിസ്താന്‍ ടീമിന്റെ അലസ സമീപനത്തിന് ബിരിയാണി ഒരു പരിധി വരെ കാരണമായേക്കുമെന്നും അക്രം മുന്നറിയിപ്പ് നൽകുന്നു.
മിക്ക ടീമുകളും ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം താരങ്ങളുടെ ഭക്ഷണക്രമം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചില താരങ്ങള്‍ അതില്‍ നിന്ന് ചാടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അക്രം ചൂണ്ടിക്കാട്ടിയത്. പാകിസ്ഥാൻ താരങ്ങളുടെ ഇംഗ്ലണ്ടിലെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും അക്രം കൂട്ടിച്ചേർത്തു.
Post Your Comments