ബിഷ്കേക്ക്: ഷാങ്‍ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സംസാരിച്ചു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കേക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്‍മാര്‍ ഒത്തുചേരുന്ന ലോഞ്ചില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്‍മാരും അല്‍പനേരം സംസാരിച്ചതെന്നു വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Sources: Prime Minister Narendra Modi exchanged usual pleasantries with the Prime Minister of Pakistan Imran Khan in the Leaders' Lounge at the SCO Summit in Bishkek #Kyrgyzstan pic.twitter.com/5mzBatH7fr
— ANI (@ANI) June 14, 2019
തീര്‍ത്തും സാധാരണമായ സൗഹൃദം പങ്കുവയ്ക്കല്‍ മാത്രമാണ് ഇരുനേതാക്കളും തമ്മില്‍ നടന്നതെന്നും ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ജയം സ്വന്തമാക്കി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇമ്രാന്‍ഖാന്‍ അനുമോദിച്ചതായി ഇരുനേതാക്കളുടേയും കണ്ടുമുട്ടല്‍ സ്ഥിരീകരിച്ചു കൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
Post Your Comments